വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

 
38

ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രം വെയിലിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജനുവരി 28 ന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഫെബ്രു. 25 ആണ് പുതിയ റിലീസ് തീയതി.

ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കൽ, മെറിൻ ജോസ്, ഇമ്രാൻ, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മാണം. കൂടാതെ, പ്രശസ്ത തമിഴ് സംഗീത സംവിധായകൻ പ്രദീപ് ആദ്യമായി സംഗീതമൊരുക്കുന്ന മലയാള ചിത്രമാണ് വെയിൽ. റിലീസ് വൈകിയ അന്യഭാഷാ ചിത്രങ്ങളും ഉടൻതന്നെ തിയറ്ററുകളിൽ എത്തുന്നുണ്ട്.

From around the web

Special News
Trending Videos