വിജയ്‌യുടെ 'വാരിസു' : പുതിയ പോസ്റ്റർ പുറത്തിറങ്ങി

 വിജയ്‌യുടെ 'വാരിസു' : പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
37
 

ദളപതി വിജയ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്‌നറായ വാരിസിൻറെ ആദ്യ ഗാന൦ ഇന്ന് വൈകുന്നേരം 5:30ന്  റിലീസ് ചെയ്യും . ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവിട്ടു.

വിജയ്‌ക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സംവിധായകൻ വംശി പൈഡിപ്പള്ളി, സംഗീതസംവിധായകൻ തമൻ എന്നിവരുമായുള്ള വിജയുടെ ആദ്യ സഹകരണം കൂടിയാണിത്.

ചിത്രം ദ്വിഭാഷയാണെങ്കിലും (തെലുങ്കിൽ വാരസുഡു) തമിഴിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഷാം, പ്രകാശ് രാജ്, പ്രഭു, ശ്രീകാന്ത്, യോഗി ബാബു, ജയസുധ, സംഗീത കൃഷ്, ഖുശ്ബു, ഗണേഷ് വെങ്കട്ട്‌റാം, ശ്രീമാൻ, ഖുശ്ബു, സംയുക്ത ഷൺമുഖനാഥൻ എന്നിവരുൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ താരനിരയാണ് ചിത്രത്തിലുള്ളത്. കാർത്തിയുടെ സുൽത്താൻ എന്ന ചിത്രത്തിന് ശേഷം രശ്മിക തമിഴിൽ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. വിജയ്‌യുടെ കുശി (2001) എന്ന സിനിമയിൽ ഷാം ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.

From around the web

Special News
Trending Videos