വിദ്യാ ബാലന്റെ 'ജൽസ' പുതിയ പോസ്റ്റർ പുറത്തിങ്ങി

വിദ്യാ ബാലന്റെ 'ജൽസ'  പുതിയ പോസ്റ്റർ പുറത്തിങ്ങി

 
48

വിദ്യാ ബാലനും ഷെഫാലി ഷായും അഭിനയിച്ച ഡ്രാമ ത്രില്ലർ 'ജൽസ' ഒടിടിയിൽ ലോക പ്രീമിയർ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. 'തുമ്ഹാരി സുലു' എന്ന ചിത്രത്തിന് ശേഷം സുരേഷ് ത്രിവേണി സംവിധാനം ചെയ്ത ഈ ചിത്രം വിദ്യാ ബാലനുമായുള്ള രണ്ടാമത്തെ കൂട്ടുകെട്ടാണ്. ഇപ്പോൾ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മാർച്ച് 18 ന് പ്രൈം വീഡിയോയിൽ നേരിട്ട് എത്തുന്ന ചിത്രത്തിൽ മാനവ് കൗൾ, രോഹിണി ഹട്ടങ്ങാടി, ഇഖ്ബാൽ ഖാൻ, വിധാത്രി ബന്ദി, ശ്രീകാന്ത് മോഹൻ യാദവ്, ഷഫീൻ പട്ടേൽ, സൂര്യ കാശിഭട്ട്‌ല തുടങ്ങിയവരാണ് അണിനിരക്കുന്നത്. ഭൂഷൺ കുമാറും കൃഷൻ കുമാറും (ടി-സീരീസ്), വിക്രം മൽഹോത്രയും ശിഖ ശർമ്മയും (അബുണ്ടന്റിയ എന്റർടൈൻമെന്റ്) സുരേഷ് ത്രിവേണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

From around the web

Special News
Trending Videos