‘പന്ത്രണ്ട്’. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

‘പന്ത്രണ്ട്’. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

 
53

ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന താരങ്ങളാക്കി ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പന്ത്രണ്ട്’. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിയോ തന്നെയാണ്.

സ്വരൂപ് ശോഭ ശങ്കര്‍ ആണ്.സിനിമയുടെ ഛായാഗ്രാഹകൻ. അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിന് ശേഷം ലിയോ ഒരുക്കുന്ന ചിത്രമാണ് പന്ത്രണ്ട്. സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ലിയോ തദേവൂസിന്റെ മറ്റ് ചിത്രങ്ങൾ പയ്യൻസ്, പച്ചമരത്തണലിൽ, ഒരു സിനിമാക്കാരൻ എന്നിവയാണ് . സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

From around the web

Special News
Trending Videos