തരംഗമായി കൊളുന്ത് പാട്ട്!! ഏറ്റെടുത്തു തേയില കമ്പനി!!

 തരംഗമായി കൊളുന്ത് പാട്ട്!! ഏറ്റെടുത്തു തേയില കമ്പനി!!

 
25

 ബിജു മേനോൻ ഗുരു സോമസുന്ദരം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന  ' നാലാംമുറ' സിനിമയിലെ
' കൊളുന്ത് നുള്ളി ' എന്ന ഗാനം പുറത്ത് വന്നിരുന്നു. കൈലാസ് മേനോൻ ഈണമിട്ട് വൈഷ്ണവ് ഗിരീഷ് പാടിയ പാട്ടിനു വരികൾ ഒരുക്കിയത് ശ്രീജിത്ത്‌ ഉണ്ണികൃഷ്ണനാണ്.ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഈ ഗാനം ശ്രദ്ധേയമായി മാറിയിരുന്നു. ഗാനത്തിന് കിട്ടിയ പ്രചാരം അതിനെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. വാഗ് ബക്രി എന്ന പ്രശസ്തമായ നോർത്ത് ഇന്ത്യൻ തേയില കമ്പനി ഇപ്പോൾ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ്.


കൊളുന്ത് പാട്ടിന്റെ റീൽ ചലഞ്ച് കോണ്ടെസ്റ്റ് കഴിഞ്ഞ ദിനം അണിയറക്കാർ അവതരിപ്പിച്ചിരുന്നു.
ഒന്നാം സമ്മാനം 5 പവൻ .
രണ്ടാം സമ്മാനം 3 പവൻ .
മൂന്നാം സമ്മാനം 2 പവൻ
30 പേർക്ക് ഗ്രാം ഗോൾഡ് കോയിനുകൾ
100 പേർക്ക് വാക് ബക്രി ഗിഫ്റ്റ് ഹാമ്പേഴ്സ് എന്നിങ്ങനെയാണ്
കോൺടെസ്റ്റിന്റെ ഭാഗമായി സമ്മാനങ്ങൾ ഒരുക്കി വച്ചിരിക്കുന്നത്.

' വാഗ് ബക്രി ചായ ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.കൊളുന്ത് പാട്ടിന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ  ' '  എന്നി ഹാഷ്ടാഗുകൾക്ക് ഒപ്പം പോസ്റ്റ്‌ ചെയുന്നവരിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആണ് സമ്മാനങ്ങൾ ലഭിക്കുക.
ഈ കൊണ്ടെസ്റ്റ് ലോഞ്ച്ന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു പ്രെസ്സ്മീറ്റ് സംഘടിപ്പിച്ചിരുന്നു. അണിയറ പ്രവർത്തകരും വാഗ്ബക്രി ടീ സീനിയർ വി പി മാർക്കറ്റിംഗ് യോഗേഷ് ഷിൻഡെയും പ്രെസ്സ്മീറ്റിൽ പങ്കെടുത്തു. തങ്ങളുടെ ബ്രാന്റിനെ ലോഞ്ച് ചെയ്യാൻ കഴിയുന്ന തരത്തിലെ ഒരു നല്ല പാട്ടാണ് നാലാംമുറയിലേത് എന്ന് യോഗേഷ് ഷിൻഡെ പ്രെസ്സ്മീറ്റിൽ പറയുകയുണ്ടായി.
ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.  കിഷോർ വാരിയത് (യു എസ് എ), സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമ്മിക്കുന്നത്.

https://youtu.be/n9X1oTg62nM

From around the web

Special News
Trending Videos