"വെള്ളരിക്കാപട്ടണം" സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വെള്ളരിക്കാപട്ടണം" സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുതുമുഖങ്ങളായ ടോണി സിജി മോൻ ,ജാൻവി ബൈജു ,ഗൗരി ഗോപിക എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണിത്
" വെള്ളരിക്കപ്പട്ടണം" സാമൂഹ്യമാധ്യമങ്ങളിലടക്കം മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരഭിനയിക്കുന്ന സിനിമക്കും ഇതേ പേര് നൽകിയതിനെ തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.. മഞ്ജുവാര്യർ ഉൾപ്പടെയുള്ളവർ സിനിമയുടെ സെൻസർ തടയാണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് കത്തയച്ചിരുന്നു.
മുൻ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ ,വി.എസ് സുനിൽകുമാർ എന്നിവരോടൊപ്പം എം.ആർ. ഗോപകുമാർ ,ബിജു സോപാനം, ജയൻ ചേർത്തല ,കൊച്ചു പ്രേമൻ ,ആദർശ് ചിറ്റാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സംഗീതം-ശ്രീജിത്ത് ഇടവന,ഗാനരചന-കെ ജയകുമാര്‍,മനീഷ് കുറുപ്പ്, സംവിധാനസഹായികള്‍-വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്-ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ് - മഹാദേവന്‍, സി ജി-വിഷ്ണു പുളിയറ, മഹേഷ് കേശവ്, ടൈറ്റില്‍ ഡിസൈന്‍-സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്-ബാലു പരമേശ്വര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, സെക്കന്‍റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍-ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം-ശങ്കര്‍ എന്നിവരാണ് വെള്ളരിക്കാപ്പട്ടണത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.