"വാമനൻ" സിനിമയിലെ പുതിയ പോസ്റ്റർപുറത്തിറങ്ങി

 "വാമനൻ" സിനിമയിലെ പുതിയ പോസ്റ്റർപുറത്തിറങ്ങി

 
26
 

നവാഗതനായ എ ബി ബിനിൽ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "വാമനൻ".  ഇന്ദ്രൻസ് ആണ് ചിത്രത്തിലെ നായകൻ. സിനിമയിലെ പുതിയ പോസ്റ്റർപുറത്തിറങ്ങി.  ഓണാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടത്.

ബൈജു സന്തോഷ്,അരുൺ,നിർമ്മൽ പാലാഴി,സെബാസ്റ്റ്യൻ,ബിനോജ്,ജെറി,മനു ഭാഗവത്, ആദിത്യ സോണി,സീമ ജി നായർ,ദിൽസ തുടങ്ങിയവർമറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ ബി, സമഹ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അരുൺ ശിവ ഛായഗ്രഹണം നിർവ്വഹിക്കുന്നു.സന്തോഷ് വർമ്മ,വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് നിതിൻ ജോർജ് സംഗീതം പകരുന്നു

From around the web

Special News
Trending Videos