ശുഭദിനം സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 ശുഭദിനം സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
66
 

ഇന്ദ്രൻസ് , ഗിരീഷ് നെയ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച് ചിത്രമാണ് ശുഭദിന൦. കോമഡി ത്രില്ലർ ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മാണ൦. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.   ചിത്രം ഒക്ടോബർ ഏഴിന് പ്രദർശനത്തിന് എത്തും.

ശിവറാം മണിയുടെ മൂന്നാമത്തെ ചിത്രമാണ് ശുഭദിനം. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ തി.മി.രം മാച്ച് ബോക്സ്, തുടങ്ങിയ ചിത്രങ്ങൾക്കു ശേഷമുള്ളതാനിത്. ഹരീഷ്കണാരൻ, ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി,അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ

From around the web

Special News
Trending Videos