'നച്ചത്തിരം നഗര്‍ഗിരത്' ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 'നച്ചത്തിരം നഗര്‍ഗിരത്' ചിത്രത്തിലെ പുതിയ പോസ്റ്റർ  റിലീസ് ചെയ്തു

 
20
 

ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം 'നച്ചത്തിരം നഗര്‍ഗിരത്' ഓഗസ്റ്റ് 31 ന് തിയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ പുതിയ പോസ്റ്റർ  റിലീസ് ചെയ്തു..

കഴിഞ്ഞ മാസം ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി, 'നച്ചത്തിരം നഗർഗിരത്തി'ന്റെ ടീസർ അതുല്യമായിരുന്നു. റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം മുന്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കു പാ രഞ്ജിത്തിന്‍റെ ഈ ചിത്രമെന്ന പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

നടി ദുഷാര വിജയനാണ് ചിത്രത്തിൽ റെനെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് തേൻമയാണ്. ലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

From around the web

Special News
Trending Videos