ഒറ്റിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 ഒറ്റിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
33
 

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിന് എത്തും. രണ്ടകം എന്നാണ് തമിഴിലെ പേര്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണ് ഇത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്.

ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ എച്ച് കാശിഫും അരുള്‍ രാജും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം അരുള്‍ രാജ്, ഛായാഗ്രാഹണം വിജയ്, അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യര്‍ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, സഹനിര്‍മാണം സിനിഹോളിക്‌സ്, പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

From around the web

Special News
Trending Videos