കൊലൈയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 കൊലൈയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
58
 

സംവിധായകന്‍ ബാലാജി കെ കുമാറിന്റെ വരാനിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ കൊലായിയില്‍ ഇരുധി സുട്രു ഫെയിം റിതിക സിംഗ്നായികയായി വരുന്നു.ഇപ്പോള്‍ സിനിമയിലെ പോസ്റ്റര്‍ പുറത്തിറങ്ങി.. വിജയ് ആന്റണി ആണ് ചിത്രത്തിലെ നായകന്‍. കേന്ദ്രകഥാപാത്രമായ ലീലയുടെ കാമുകനായ സതീഷിനെ സിദ്ധാര്‍ത്ഥ ശങ്കര്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജോണ്‍ വിജയ് എത്തുന്നത് എന്ന് ടീം കൊലായ് വെളിപ്പെടുത്തി.

കോലായില്‍ വിജയ് ആന്റണി ഒരു കുറ്റാന്വേഷകനായാണ് അഭിനയിക്കുന്നത് എന്നാണ് ഇന്‍ഡസ്ട്രിയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംവിധായകന്‍ 40-ലധികം ഡ്രാഫ്റ്റുകള്‍ എഴുതിയതിന് ശേഷമാണ് വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ കഥയ്ക്ക് അന്തിമരൂപം നല്‍കിയതെന്ന് വൃത്തങ്ങള്‍ പറയുന്നു. ഇന്‍ഫിനിറ്റി ഫിലിം വെഞ്ചേഴ്‌സും ലോട്ടസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് കോലായ് നിര്‍മ്മിക്കുന്നത്.

From around the web

Special News
Trending Videos