ഡിയർ വാപ്പിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 ഡിയർ വാപ്പിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
26
 

ലാൽ നായകനാകുന്ന ഡിയർ വാപ്പിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. . ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരനാണ് രചനയും സംവിധാനവും. ലാലിനൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മകൾ അമീറയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. പുതിയ പോസ്റ്ററിൽ സ്‌കൂട്ടിയില്‍ ഡ്രൈവിംഗ് പഠിക്കുന്ന ലാലാണ് ഉള്ളത്.

ലാൽ, അനഘ എന്നിവരെ കൂടാതെ നിരഞ്ജൻ മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാണ്ടികുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബി കെ ഹരിനാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ലിജോ പോൾ ആണ് എഡിറ്റർ.

From around the web

Special News
Trending Videos