" ലൂയിസ്"ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

 " ലൂയിസ്"ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

 
25
 

" ലൂയിസ് " സിനിമ നവംബർ നാലിന് തീയേറ്ററുകളിൽ എത്തും . ഇന്ദ്രൻസ് നായകനായ ചിത്രം ഗോവ വാഗമൺ, തിരുവനന്തപുരം പത്തനംതിട്ട ജില്ലയിലെ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇപ്പോൾ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിലെ അജിത് കൂത്താട്ടുകുളത്തിൻറെ പോസ്റ്റർ ആണ് പുറത്തുവിട്ടു.

ഷാബു ഉസ്മാൻ കോന്നി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ,തിരക്കഥ ഒരുക്കിയിരിക്കുന്നത് മനുഗോപാൽ കോന്നി ആണ്. റ്റിറ്റി കൊട്ടുപള്ളിൽ കോന്നി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽഎത്തിക്കാനുള്ള ശ്രമത്തിലാണ്.

" ലൂയിസ് " സിനിമയുടെ ഇതിവൃത്തം കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസവും കുട്ടികൾക്ക് ഉണ്ടായ മാനസികപിരിമുറക്കങ്ങളുമാണ് . മനോജ് കെ. ജയൻ ,ലെന , സായികുമാർ, ജോയി മാത്യു , സ്മിനു സിജോ, അശോകൻ, മീനാക്ഷി ,അജിത് കൂത്താട്ടുകുളം ,രാജേഷ് പറവൂർ ,രോഹിത്ത് ,ശശാങ്കൻ, കലാഭവൻ നവാസ് ,അസീസ്, ജോബി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

From around the web

Special News
Trending Videos