ട്വന്റി വൺ ജിഎംഎസ് ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

അനൂപ് മേനോനെ നായകനാക്കി വരാനിരിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ട്വന്റി വൺ ജിഎംഎസ്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. അനൂപ് മേനോൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഡിവൈഎസ്പി നന്ദ കിഷോർ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമ മാർച്ച് 18ന് റിലീസ് ചെയ്യും.
അപ്പു എൻ ഭട്ടതിരി എഡിറ്റിങ് മോർവഹിക്കുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്. അനൂപ് മേനോൻ ലിയോണ ലിഷോയ്, അനു മോഹൻ, രൺജി പണിക്കർ, രഞ്ജിത്ത്,ലെന,നന്ദു,ശങ്കർ രാമകൃഷ്ണൻ, ചന്ദുനാഥ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ,ജീവ ജോസഫ്,മേഘാനന്ദ റിനീഷ്,അജി ജോൺ.,വിവേക് അനിരുദ്ധ്.,മറീന മൈക്കിൾ,ബിനീഷ് ബാസ്റ്റിൻ,ദിലീപ് നമ്പ്യാർ,നോബിൾ ജേക്കബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജിത്തു ദാമോദർ ആണ് ഛായാഗ്രാഹകൻ.