'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Mon, 14 Mar 2022

രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി .ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത് .
നായിക ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.നടുവിലെ കൊഞ്ചം പക്കത്തെ കാണോം,സൂപ്പര്‍ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
From around the web
Special News
Trending Videos