മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

 മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

 
44
 

സുരേഷ് ഗോപി ചിത്രം മേ ഹൂം മൂസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂനം ബജ് വ ആണ് നായിക.

സുരേഷ് ഗോപിയും ജിബു ജേക്കബും ആദ്യമായാണ് ഒരുമിക്കുന്നത്. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, സിന്ധ്ര തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. രചന: സജ്ജാദ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറില്‍ ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. എഡിറ്റര്‍ സൂരജ് ഇ. എസ്. സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യും. പി.ആര്‍.ഒ എ.എസ്. ദിനേശ്.

From around the web

Special News
Trending Videos