തമിഴ് ചിത്രം 'കുതിരവാൽ' പുതിയ പോസ്റ്റർ പുറത്തിറങ്ങി

നടൻ കലൈയരശന്റെ അടുത്ത ചിത്രം കുതിരവാൽ മാർച്ച് പതിനെട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസും യാഴി ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനോജ് ലിയോണൽ ജാഹ്‌സണും ശ്യാം സുന്ദറും ചേർന്നാണ്. അഞ്ജലി പട്ടേലാണ് ചിത്രത്തിലെ നായിക. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
രാജേഷ് ജി എഴുതിയ ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് കുതിരവാൽ. മാജിക്കൽ റിയലിസം എന്ന ആശയം കൈകാര്യം ചെയ്തിട്ടുള്ള ചുരുക്കം ചില തമിഴ് സിനിമകളിൽ ഒന്നായിരിക്കും ഈ ചിത്രം. ഇതിവൃത്തമനുസരിച്ച്, ചിത്രത്തിലെ നായകൻ (കലൈയരശൻ അവതരിപ്പിക്കുന്നു) ഒരു സ്വപ്നം കാണുന്നു, അതിന് ശേഷം ഉണ്ടാകുന്ന കാര്യങ്ങൾ ആണ് ചിത്രം പറയുന്നത്. സൗമ്യ ജഗൻമൂർത്തി, ആനന്ദ് സാമി, ചേതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, സംഗീതം പ്രദീപ് കുമാറും മാർട്ടൻ വിസറും, ഛായാഗ്രഹണം കാർത്തിക് മുത്തുകുമാറും നിർവ്വഹിക്കുന്നു.