‘സൗദി വെള്ളക്ക’ മെയ് 20ന് പ്രദർശനത്തിന് എത്തും
Fri, 15 Apr 2022

തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിക്കുന്ന ‘സൗദി വെള്ളക്ക’ മെയ് 20ന് പ്രദർശനത്തിന് എത്തും. ആയിഷ എന്ന സ്‌ത്രീയുടെ ജീവിതത്തിൽ തികച്ചും അവിചാരിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയം പുതുമുഖം ദേവി വർമ്മയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ലുക്മാൻ, ബിനു പപ്പു, സുധികോപ്പ, ഐ.ടി. ജോസ്, ഗോകുലൻ എന്നിവരാണ് മറ്റു താരങ്ങൾ.
ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമ്മിക്കുന്നത്. അൻവർ അലിയുടെ ഗാനങ്ങൾക്ക് പാലി ഫ്രാൻസിസ് ഈണം നൽകുന്നു. ശരൺ വേലായുധനാണ് ഛായാഗ്രഹണം. എഡിറ്റിംഗ്: നിഷാദ് യൂസഫ്. പ്രൊഡക്‌ഷൻ കൺട്രോളർ: ജിനു പി.കെ, ഉർവശി തിയേറ്റേഴ്സ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു. ‘ഓപ്പറേഷൻ ജാവ’ക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൗദി വെള്ളക്ക’
From around the web
Special News
Trending Videos