സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന്

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി.സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തും. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിയ്ക്കുന്ന മോഷൻ പോസ്റ്റർ ചലച്ചിത്ര താരം ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിയ്ക്കുന്നത്.
1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സിനിമയുടെ രണ്ടാമത്തെ ടീസർ റിലീസ്ശ്രീ ചെയ്തു. നാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിരുന്നു. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്.