എസ് ജി 255!! സുരേഷ് ഗോപിയുടെ പുതിയ ചിത്രം

 എസ് ജി 255!! സുരേഷ് ഗോപിയുടെ പുതിയ ചിത്രം

 
13
 

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പുറത്തു വന്നിട്ടുണ്ട് ഇപ്പോൾ.


എസ് ജി 255 എന്ന് നിലവിൽ ടൈറ്റിൽ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വരും.കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. "Truth Shall always Prevail" എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അന്നൗൺസ്മെന്റ് പോസ്റ്റർ പുറത്തു വന്നത്. പ്രേക്ഷകർ അത്യന്തം ആഹ്ലാദത്തോടെയാണ് അനൗൺസ്മെന്റിനെ വരവേറ്റത്. മൈയിം ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതാണ് അവസാനമായി പുറത്തു വന്ന ചിത്രം. SG255 എന്ന് വിശേഷിപ്പിക്കുന്ന ചിത്രം ഒക്ടോബർ മാസത്തിൽ ആരംഭിക്കും. 

From around the web

Special News
Trending Videos