‘777 ചാര്‍ളി’യുടെ റിലീസ് തീയതി പുറത്തുവിട്ടു

രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘777 ചാര്‍ളി’യുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജൂൺ പത്തിന് റിലീസ് ചെയ്യും. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം പ്രദര്ശനത്തിന് എത്തും . പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിന് വിതരണത്തിന് എടുത്തിരിക്കുന്നത്. ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ച ചിത്രം പിന്നീട് മാറ്റുകയായിരുന്നു.
കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ മലയാളഗാനം ആലപിക്കുന്നുണ്ട്. ഏകാന്തതയില്‍ തളച്ചിടപ്പെട്ട, പരുക്കനായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ്ക്കുട്ടി കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. നായകള്‍ക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാര്‍ലിയെ ധര്‍മ എത്തിക്കുന്നതും അതിനെ തുടര്‍ന്ന് ധര്‍മക്ക് ചാര്‍ലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളും നര്‍മ്മത്തിന്റെ മേബൊടിയോടെയാണ് ആദ്യ ഗാനത്തില്‍ അവതരിപ്പിച്ചത്.