പൃഥ്വിരാജിന്റെ 'കടുവ' ഇന്ന് തീയറ്ററുകളിൽ

 പൃഥ്വിരാജിന്റെ 'കടുവ' ഇന്ന് തീയറ്ററുകളിൽ

 
19
 

കാത്തിരിപ്പുകൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം 'കടുവ' ഇന്ന് തിയറ്ററുകളിൽ എത്തുന്നു. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയമ തടസ്സങ്ങള്‍ മാറിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വെർഷനാണ് ഇന്ന് തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് വെർഷനുകൾ ജൂലൈ എട്ടിന് തിയറ്ററുകളിൽ എത്തും.

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.

From around the web

Special News
Trending Videos