" പ്രണയം പൂക്കുന്ന കാലം" സിനിമയുടെ പൂജ ആരംഭിച്ചു

നവാഗതനായ സാംസൺ പോൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് " പ്രണയം പൂക്കുന്ന കാലം" സിനിമയുടെ പൂജ ചാലക്കുടി മുരിങ്ങൂരിലുള്ള ക്ലേ ഹൗസിൽ വെച്ച് നടന്നു. ഭദ്രദീപം പ്രശസ്ത സംവിധായകൻ വി ജി തമ്പി തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. കിരൺ രാജ്, സ്ഫടികം ജോർജ്ജ്,നന്ദകിഷോർ,കോബ്ര രാജേഷ്,സീനാജ്കലാഭവൻ,നീനാ കുറുപ്പ്,അംബിക മോഹൻ, അശ്വതി,സാംസൺപോൾ,നിതീഷ് കെ നായർ,പ്രജിത് കാണക്കോട്ട്,ജാജെൻ ചെല്ലാനം, ജോൺസൺ മഞ്ഞളി,തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പുതുമുഖങ്ങളായ സ്റ്റിജോ സ്റ്റീഫൻ,ഷാരോൺ സഹിം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ നമോ പിക്ച്ചേഴ്സിന്റെ ബാനറിൽ പ്രജിത്ത് കണകോട്ട് നിർമ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ സംഭാഷണം നിതീഷ് കെ നായർ,സന്ദീപ് പട്ടാമ്പി എന്നിവർ ചേർന്ന് എഴുതുന്നു. ചിത്രീകരണം മെയ് ആദ്യവാരം തൃശ്ശൂർ, ചാലക്കുടി എന്നിവിടങ്ങളിലായി ആരംഭിക്കും.