ചിത്രം തേര് പുറത്തുവിട്ടു പുതിയ പോസ്റ്റർ
Wed, 2 Mar 2022

എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ ചിത്രമാണ് തേര്. തേരിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോൾ പുറത്തുവിട്ടു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ്.കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ആക്ഷനും ഇമോഷനും ഒരുപോലെ പ്രാധാന്യ൦ നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.
ജിബൂട്ടിക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം ആണ് ചിത്രം നിർമിക്കുന്നത്. വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ‘
From around the web
Special News
Trending Videos