പത്രോസിന്റെ പടപ്പുകൾ ഒടിടി റിലീസിന് ഒരുങ്ങുന്നു

തണ്ണീർ മത്തൻ ദിനങ്ങളിൽ മാത്യു തോമസിന്റെ ജ്യേഷ്ഠനായി അഭിനയിച്ച് ജനശ്രദ്ധ നേടിയ ദിനോയ് നായകനായി എത്തിയ ചിത്രമാണ് പത്രോസിന്റെ പടപ്പുകൾ . ക്ലീൻ U സർട്ടിഫിക്കറ്റുമായി സിനിമ മാർച്ച് 18ന് റിലീസ്ചെയ്തു. നവാഗതനായ അഫ്സൽ അബ്ദുൾ ലത്തീഫ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മരിക്കാർ എന്റർടെയ്ൻമെന്റ്‌സാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനോയ് തന്നെയാണ്. ഷറഫുദ്ധീനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്ര൦ ഈ മാസം പത്തിന് സീ5ൽ റിലീസ് ചെയ്യും.
സുരേഷ് കൃഷ്ണ,ജോണി ആന്റണി, നന്ദു,എം ആർ ഗോപകുമാർ,ശബരീഷ് വർമ്മ,അഭിറാം,സിബി തോമസ്സ്, ശ്യാംമോഹനൻ,രാഹുൽ,അജയ് ജോളി ചിറയത്ത്,ഷൈനി സാറ നീനു,അനഘ,ബേബി, ആലീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എറണാകുളത്തെ വൈപ്പിനിലാണ് സിനിമയുടെ ചിത്രീകരണം. ഒപിഎം ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.ജയേഷ് മോഹൻ ഛായാഗ്രഹണവും ജേക്ക് ബിജോയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു.