പാപ്പൻ ഇന്ന് സീ കേരളത്തിൽ സംപ്രേഷണം ചെയ്യും
Sat, 22 Oct 2022

ഈ വർഷം മലയാളത്തിലെ സൂപ്പർ താരങ്ങൾക്ക് റെക്കോർഡ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് തെളിയുകയാണ്. ഈ വർഷമാദ്യം അമൽ നീരദിന്റെ ഭീഷ്മപർവ്വം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവും, പൃഥ്വിരാജ് സുകുമാരൻ ജനഗണമന, കടുവ എന്നീ സൂപ്പർഹിറ്റുകളും നേടിയതിന് ശേഷം, ജോഷിയുടെ പാപ്പനിലൂടെ തന്റെ ഏറ്റവും വലിയ ഹിറ്റ് രേഖപ്പെടുത്തിയിരിക്കയാണ് സുരേഷ് ഗോപി.
കേരള ബോക്‌സ് ഓഫീസിൽ ഇതിനോടകം അമ്പത് കോടിക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോൾ ടിവി പ്രമിയാര്റി ആയി ഇന്ന്എത്തും. ചിത്രം സെപ്റ്റെംബർ ഏഴിന് സീ5യിൽ റിലീസ് ചെയ്തു. നീത പിള്ള, ഗോകുൽ സുരേഷ്, നൈല , കനിഹ, ടിനി ടോം എന്നിവരും അഭിനയിക്കുന്ന ക്രൈം ഡ്രാമ ജൂലൈ 29 ന് കേരളത്തിൽ 250 സ്‌ക്രീനുകളിൽ എത്തി.
From around the web
Special News
Trending Videos