നൈറ്റ് ഡ്രൈവ് ഏപ്രിൽ പത്തിന് ഒടിടിയിൽ റിലീസ് ചെയ്യും

വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് മാർച്ച് 11ന് തിയറ്ററുകളില്‍ എത്തി.മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രിൽ പത്തിന് മനോരമ മാക്‌സിലും നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും.
ഇന്ദ്രജിത്ത് സുകമാരന്‍, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു നീറ്റ പിന്റോ എന്നിവരാണ് ചിത്രം നിര്‍മിച്ചിരികുന്നത്. അഭിലാഷ് പിള്ളയാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
വേട്ടയാടപ്പെട്ടവര്‍ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ പരിചിതമല്ലാത്ത ശൈലിയിലുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ് എന്ന് അഭിലാഷ് പിള്ള നേരത്തെ പറഞ്ഞിരുന്നു.സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, അലക്സാണ്ടര്‍ പ്രശാന്ത്, ശ്രീവിദ്യ, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.