"കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്" ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

"കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്" ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
48

നവാഗതനായ ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് "കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്". ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം കോമഡി സസ്പെന്‍സ് ത്രില്ലര്‍ ആണ്.ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഫസ്റ്റ് പേജ് എന്‍റര്‍ടൈന്‍മെന്‍റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിങ് റെക്‌സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും ആണ്. ചിത്രം ജനുവരി 28ന് റിലീസ് ചെയ്യും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും കോവിഡ് വ്യപനം കാരണം സിനിമയുടെ റിലീസ് മാറ്റി . ഇപ്പോൾ ചിത്രം ഫെബ്രുവരി നാലിന് പ്രദർശനത്തിന് എത്തും

ധീരജ് ഡെന്നി, അൽത്താഫ് (സംവിധായകൻ) എൽദോ മാത്യു, അനീഷ് ഗോപാൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം ആദ്യാ പ്രസാദാണ് നായിക. ജോയ് മാത്യു ,സുധീർ കരമന, നന്ദു, സുനിൽ സുഗതാ, വിജയകുമാർ, ഡോ.റോണി, ഇന്ദ്രൻസ് കൊച്ചുപ്രേമൻ,, ബിജുക്കുട്ടൻ, ബാലാജി, വിഷ്ണു (ഗപ്പി ഫെയിം) ഷൈജു അടിമാലി ബിനു അടിമാലി ,അബു സലിം ,ജാഫർ ഇടുക്കി, ശ്രീലഷ്മി, രശ്മി ബോബൻ, മോളികണ്ണമാലിആര്യാമണികണ്ഠൻ, കുളപ്പുളി ലീല.സേതുലഷ്മി, അമ്പിളി നിലമ്പൂർ,ദേവകിയമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

From around the web

Special News
Trending Videos