ഇരുപത്തയ്യായിരത്തിലേറെ കാഴ്ചക്കാരുമായി എന്റെ ഉമ്മച്ചിക്കുട്ടി' ഷോർട്ട് ഫിലിം ജനഹൃദയങ്ങൾ കീഴടക്കുന്നു
Fri, 18 Mar 2022

സെവൻ സ്ട്രിങ് മീഡിയയുടെ ബാനറിൽ സ്മിത മേരി ഉമ്മൻ നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ പ്രണയമൂറുന്ന ഷോർട്ട് ഫിലിം ആണ് 'എന്റെ ഉമ്മച്ചി കുട്ടി'. ചിത്രം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം കാൽ ലക്ഷത്തിലേറെ കാഴ്ചക്കാർ ഉണ്ടായിരിക്കുകയാണ്.
സെവൻ സ്ട്രിങ് മീഡിയ പ്രൊഡക്ഷൻ യൂട്യൂബ് ചാനലിലൂടെയാണ് ഷോർട്ട് ഫിലിം പുറത്തിറങ്ങിയത്. "കോഴിക്കോടൻ ഹൽവ പോലെ മധുരമുള്ള ഒരു പ്രണയകഥ" എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
From around the web
Special News
Trending Videos