മെമ്ബര്‍ രമേശന്‍ 9-ാം വാര്‍ഡ്; ഒടിടി റിലീസ് തീയതി പുറത്തുവിട്ടു

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്ബര്‍ രമേശന്‍ 9-ാം വാര്‍ഡ്. ഇന്ദ്രന്‍സ്, ചെമ്ബന്‍ വിനോദ്, മമ്മുക്കോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാബുമോന്‍, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ ഗായത്രി അശോക് നായികയായി എത്തുന്നു. ഈ ചിത്രം നവാഗതരായ ആന്റോ ജോസ് പെരേര യും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നു. ഇപ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഏപ്രിൽ ഒന്നിന് സീ 5ൽ റിലീസ് ചെയ്യും.
. എക്സികുട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍. ഛായഗ്രാഹകന്‍: എല്‍ദോ ഐസക്ക്, സംഗീതം: കൈലാസ് മേനോന്‍ എഡിറ്റിങ്ങ്: ദീപു ജോസഫ്, കോസ്റ്റ്യൂം: മെല്‍വി, ആര്‍ട്ട്: പ്രദീപ്.എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കാര്യാട്ടുക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, ക്രിയേറ്റീവ് അഡ്മിനിസ്ട്രേറ്റര്‍: ഗോകുല്‍നാഥ്. ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്സ് ന്റെ ബാനറില്‍ ബോബന്‍,മോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.