" ഇറച്ചി ": ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Wed, 3 Aug 2022

നവാഗതനായ രഞ്ജിത്ത് ചിറ്റാടെ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് " ഇറച്ചി ". സലിം കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഒരു സൈക്കോളജിക്കൽ ഡ്രാമയാണ് ചിത്രം. മാവേറിക് സിനിമയുടെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൽ സലിംകുമാറിനും ബിജു കുട്ടനുമടങ്ങുന്നതാരനിരയോടൊപ്പം ഇറച്ചിയിൽ ഒരുകൂട്ടം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെയും ടെക്‌നിഷ്യൻമാരുടെയും ഒഫീഷ്യൽ ഫേസ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അർജുൻ രവി ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എഡിറ്റിംഗ്: രാജേഷ് രാജേന്ദ്രൻ, ബിജിഎം: ഷെബിൻ മാത്യൂ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, കലാസംവിധാനം: എസ്.എ സ്വാമി.
From around the web
Special News
Trending Videos