"മഹാവീര്യർ" : ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

 "മഹാവീര്യർ" :  ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

 
46
 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് "മഹാവീര്യർ".  നിവിൻ പോളിയും, ആസിഫ് അലിയും പ്രധാന താരങ്ങളായി എത്തിയ ചിത്രം പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയുടെ ചലച്ചിത്ര രൂപമാണ്. ഫാന്റസിയും ടൈംട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.  ക്ലീൻ യു സർട്ടിഫിക്കറ്റുമായി ചിത്യ്രം 21ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടിയ സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി.

https://youtu.be/VZr2ABisDMA

ഷാന്‍വി ശ്രീവാസ്തവ ആണ് ചിത്രത്തിലെ നായിക. മഹാവീര്യറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇഷാന്‍ ചാബ്ര ആണ്, എഡിറ്റര്‍-മനോജ്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനിലും കേരളത്തിലുമായി പൂർത്തിയാക്കി.

ലാല്‍, ലാലു അലക്‌സ്,സിദ്ധിഖ് വിജയ് മേനോന്‍, മേജർ രവി, മല്ലിക സുകുമാരൻ കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, മല്ലികാ സുകുമാരന്‍, പദ്മരാജന്‍ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

From around the web

Special News
Trending Videos