സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന "ജവാനും മുല്ലപ്പൂവും"; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.....

 സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന "ജവാനും മുല്ലപ്പൂവും"; പൂജയും സ്വിച്ചോൺ കർമ്മവും നടന്നു.....

 
38
 

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്ന് നിർമ്മിച്ച് നവാഗതനായ രഘുമേനോൻ

സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും'. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിൽ നടന്നു. നിർമാതാവ് എൻ.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങിൽ ശ്രീനിജിൻ എം.എൽ.എ സ്വിച്ചോണും നിർവഹിച്ചു. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്കൂൾ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തിൽ ദേവി അജിത്ത്, ബാലാജി ശർമ്മ, നന്ദു പൊതുവാൾ, സാധിക മേനോൻ, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാർ,കവിത രഘുനന്ദനൻ, അമ്പിളി, ലത ദാസ്, മാസ്റ്റർ തൻമയി മിഥുൻ മാധാവൻ, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാൽ സതീഷ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ സനൽ അനിരുദ്ധൻ ആണ്. 

മാളവിക കസ് ഉണ്ണിത്താൻ സഹനിർമ്മാതാവും, സുഭാഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറുമാണ്. സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങൾ: ബി.കെ ഹരിനാരായണൻ, സുരേഷ് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, ആർട്ട്: അശോകൻ ചെറുവത്തൂർ, കോസ്റ്റ്യൂം: ആദിത്യ നാണു മേക്കപ്പ്: പട്ടണം ഷാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷൻ മാനേജർ: ധനേഷ് കൃഷ്ണകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ഡിസൈൻ: ലൈനോജ് റെഡ്ഡിസൈൻ, സ്റ്റിൽസ്: ജിതിൻ മാത്യു, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

From around the web

Special News
Trending Videos