ഐ ഡി എസ് എഫ് എഫ് കെ : ആദ്യ ഡെലിഗേറ്റ് പാസ് അപർണാ ബാലമുരളി ഏറ്റുവാങ്ങി

 ഐ ഡി എസ് എഫ് എഫ് കെ : ആദ്യ ഡെലിഗേറ്റ് പാസ് അപർണാ ബാലമുരളി ഏറ്റുവാങ്ങി

 
68
 

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു.ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത നടിയും ദേശീയ അവാർഡ് ജേത്രിയുമായ  അപർണാ ബാലമുരളി ആദ്യ പാസും ഡെലിഗേറ്റ് കിറ്റും ഏറ്റുവാങ്ങി.ചടങ്ങിൽ അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ,സെക്രട്ടറി സി.അജോയ്,എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം  ശങ്കർ രാമകൃഷ്ണൻ,ഡെപ്യൂട്ടി ഡയറക്റ്റർ എച്ച് ഷാജി എന്നിവർ പങ്കെടുത്തു.

മേളയിൽ ഒഴിവുള്ള പാസുകൾക്കായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വെള്ളിയാഴ്ച വരെ തുടരുമെന്ന് അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്നവർ 400 രൂപാ വീതവും വിദ്യാർത്ഥികൾ 200 രൂപാ വീതവും അടച്ച് https://registration.iffk.in/ എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

From around the web

Special News
Trending Videos