5 ഭാഷകളിൽ എത്തുന്ന ഹോളീവുഡ് ചിത്രം "എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്"; ചിത്രത്തിലെ ഇളയരാജയുടെ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി.

 
5 ഭാഷകളിൽ എത്തുന്ന ഹോളീവുഡ് ചിത്രം "എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്"; ചിത്രത്തിലെ ഇളയരാജയുടെ ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങി.

 
72
 

കാന്‍സ് ചലച്ചിത്ര മേളയടക്കം  നിരവധി ഫെസ്റ്റിവല്‍ പുരസ്ക്കാരങ്ങള്‍ നേടിയ "എ ബ്യൂട്ടിഫുള്‍ ബ്രേക്കപ്പ്" എന്ന ചിത്രത്തിലെ മാസ്ട്രോ ഇളയരാജ സംഗീതം നല്‍കിയ ഗാനം പുറത്തിറക്കി. ഹോളിവുഡ് താരങ്ങളായ ക്രിഷും മെറ്റില്‍ഡയും, എമിലി മാക്കിസ് റൂബി എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ഹൊറര്‍ മിസ്റ്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത്ത് വാസന്‍ ഉഗ്ഗിനയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് അടക്കം അഞ്ച് ഭാഷകളിൽ എത്തുന്ന ഈ ഹോളിവുഡ് ചിത്രം എ.കെ പ്രൊഡക്ഷസ്, 5 നേച്ചേഴ്‌സ് മൂവീസ് ഇൻറർനേഷണൽ എന്നീ ബാനറില്‍ ലണ്ടന്‍ പശ്ചാത്തലത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇളയരാജയുടെ 1422 മത് സംഗീതം നൽകിയ ചിത്രമാണിത് എന്ന പ്രത്യേഗതയും ഉണ്ട്. കെ.ആര്‍ ഗുണശേഖര്‍ ആണ് ചിത്രത്തിൻ്റെ ഛായാഗാഹണം. എഡിറ്റിംഗ്: ശ്രീകാന്ത് ഗൗ‍ഡ, സൗണ്ട് എഫ്കട്സ്: വി.ജി രാജന്‍, എക്സിക്ക്യൂട്ടീവ് പ്രൊ‍ഡ്യൂസര്‍: മാക്രോ റോബിന്‍സണ്‍, ആർട്ട്: ധർമ്മേധർ ജല്ലിപ്പല്ലി, കോസ്റ്റ്യൂം: കരോലിന,സോനം, മേക്കപ്പ്: പ്രതിക് ശെൽവി, ടൈറ്റിൽ ഡിസൈൻ: മാമിജോ, സ്റ്റിൽസ്: രോഹിത് കുമാർ പി.ആർ & മാര്‍ക്കറ്റിംഗ്: ജിഷ്ണു ലക്ഷ്മണന്‍, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

From around the web

Special News
Trending Videos