"ആകാശത്തിനു താഴെ "എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന "ആകാശത്തിനു താഴെ "എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ പൂർത്തിയായി. തൃശ്ശൂർ പൂമലയിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. കലാഭവൻ പ്രജോദ് , തിരു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കണ്ണൂർ വാസൂട്ടി,പളനി സ്വാമി,മീനാക്ഷി മഹേഷ് , രമാദേവി,എം ജി വിജയ് , മായ സുരേഷ്,അരുൺ ജി, വിജോ അമരാവതി,ടിക്ക്ടോക്കിലൂടെ ശ്രദ്ധ നേടിയ ദേവനന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കല-ഇന്ദുലാൽ കാവീട്,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആർ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര. ഛായാഗ്രഹണം ഷാൻ പി റഹ്മാൻ നിർവ്വഹിക്കുന്നു. സംഗീതം-ബിജിബാൽ, എഡിറ്റിങ്-സന്ദീപ് നന്ദകുമാർ. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കലാസംവിധാനം- ഇന്ദുലാൽ കാവീട്,മുഖ്യ സഹ സംവിധാനം,രവിവാസുദേവ്, സഹ സംവിധാനം-ഹരി വിസ്മയം,സംവിധാന സഹായികൾ-അനസ് അബ്ദുള്ള,പ്രവീൺ ഫ്രാൻസിസ്,സ്വരൂപ് പദ്മനാഭൻ,വിനയ് വിജയ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്