‘എസ്‌കേപ്പ്’ : പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലച്ചേരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എസ്‌കേപ്പ്’ . ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പാപ്പു എന്ന കഥാപാത്രത്തെയാണ് അരുൺ കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പാൻ-ഇന്ത്യ ത്രില്ലറായാണ് ചിത്രം റിലീസ് ചെയ്യും.
തിരക്കഥയും എഴുതിയ സർഷിക്ക് റോഷൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എസ്‌കേപ്പ്’. എസ്ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജീഷ് രാജ് നിർവഹിച്ചു. ഒരു ഗർഭിണിയായ സ്ത്രീയും അവരുടെ സുഹൃത്തും അവരുടെ വീട്ടിൽ മുഖംമൂടി ധരിച്ച ഒരു സൈക്കോ കില്ലറെ അപ്രതീക്ഷിതമായി നേരിടുന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് കഥ വികസിക്കുന്നത്. അരുൺകുമാർ, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, രമാദേവി, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേഷ് വലിയശ്ല, സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.