ഡാർക്ക് വെബ്ബിന്റെ കഥയുമായി ഡോൺ മാക്സിന്റെ 'അറ്റ്' (@); ചിത്രീകരണം ആരംഭിച്ചു
Sat, 26 Feb 2022

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റർ ഡോൺ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അറ്റിൻ്റെ ചിത്രീകരണം ആരംഭിച്ചു. ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. ഇന്റർനെറ്റിലെ ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തിൽ ആദ്യമായിട്ടാണ് ഡാർക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ നായകനായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാജു ശ്രീധറും പ്രധാന റോളിൽ എത്തുന്നുണ്ട്.
ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാർക്ക് വെബ്ബ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഏറെ ശ്രദ്ധേയവും ദുരൂഹവുമാണ്, ഡ്രഗ്സ്, ക്രിപ്റ്റോ കറൻസി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന പോസ്റ്റർ നൽകുന്നുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ഇഷാൻ ദേവ്, പ്രോജക്ട് ഡിസൈനർ എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ എന്നിവരാണ്. ആർട്ട്: അരുൺ മോഹനൻ, മേക്ക്പ്പ്: രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം: റോസ് റെജിസ്, ആക്ഷൻ കൊറിയോഗ്രഫി: കനൽ കണ്ണൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, ക്രിയേറ്റീവ് ഡയറക്ടർ: റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ: പ്രകാശ് ആർ നായർ, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

From around the web
Special News
Trending Videos