കൂമൻ നവംബർ നാലിന്

 കൂമൻ നവംബർ നാലിന്

 
42
 

ആസിഫ് അലിയെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് സൂചന. ആസിഫ് അലി ആദ്യമായാണ് ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുന്നത്.

ജിത്തുവിന്റെ അവസാന ചിത്രമായ 12ത് മാൻ എഴുതിയ കെ ആർ കൃഷ്ണകുമാറാണ് കൂമൻ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫുമായി ജീത്തു ആദ്യമായി ഒന്നിക്കുന്ന പ്രൊജക്ട് നിർമ്മിക്കുന്നത് ആൽവിൻ ആന്റണിയാണ്. രഞ്ജി പണിക്കർ, ബാബുരാജ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്.

വിഷ്ണു ശ്യാം ആണ് കൂമൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. വി എസ് വിനായക് എഡിറ്റിംഗും ദൃശ്യം 2 ന്റെ ഛായാഗ്രഹണം നിർവഹിച്ച സതീഷ് കുറുപ്പുമാണ് ക്യാമറ ചലിപ്പിക്കുന്നത്.

From around the web

Special News
Trending Videos