ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം; കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്ത് - "തങ്കലാൻ".

 ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ ചിയാന്‍ വിക്രം; കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി പാ രഞ്ജിത്ത് - "തങ്കലാൻ".

 
49
 ചിയാൻ വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ത്രി ഡി സിനിമയായാണ് "തങ്കലാൻ". ദീപാവലി ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ട ഫസ്റ്റ് ലുക്ക് വീഡിയോയും പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറാലാണ്. വിക്രമിനൊപ്പം മലയാളി താരങ്ങളായ പാർവ്വതി തിരുവോത്തും മാളവിക മോഹനനും തങ്കലാനിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന "തങ്കലാൻ" ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്.  പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് "തങ്കലാൻ".

പശുപതി, ഹരികൃഷ്ണൻ, അൻബ് ദുരൈ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ ജൂലൈ 15ന്  ചിത്രീകരണം ആരംഭിച്ചിരുന്നതായി നിര്‍മ്മാതാവായ ജ്ഞാനവേല്‍ രാജ അറിയിച്ചിരുന്നു.പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭ കൂടെ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ് . എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. പി.ആര്‍.ഒ ശബരി, വിപിൻ കുമാർ എന്നിവരാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ , മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് "തങ്കലാൻ" പുറത്തിറങ്ങുന്നത്.

From around the web

Special News
Trending Videos