സിബിഐ 5 ദ ബ്രെയ്ൻ : പുതിയ പോസ്റ്റർ പുറത്തിറങ്ങി

സിബിഐ ചിത്രങ്ങൾ മലയാളത്തിൽ ഒരുക്കി വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടി സേതുരാമയ്യർ സിബിഐ ആയി എത്തിയ ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിൻറെ നാല് ഭാഗങ്ങൾ ആണ് ഇതുവരെ ഇറങ്ങിയത്. ഇപ്പോൾ അഞ്ചാം ഭാഗം റിലീസിന് തയാറായിരിക്കുകയാണ്. സിബിഐ 5 ദ ബ്രെയ്ൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി,
അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപ്‌ഡേറ്റ്. ജഗതി ശ്രീകുമാർ ഇതുവരെയുള്ള എല്ലാ ഭാഗങ്ങളും അഭിനയിച്ചിട്ടുണ്ട്. സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം എന്ൻ കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രങ്ങളിൽ അവതരിപ്പിച്ചത്.
അഭിനയ രംഗത്ത് നിന്നു 2012 ൽ നടന്ന ഒരു വാഹനാപകടത്തിൽ ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് വിട്ടുനിന്ന ജഗതി ശ്രീകുമാർ ഒരു പരസ്യചിത്രത്തിലും സിനിമയിലും കഴിഞ്ഞവർഷം അഭിനയിച്ചു. സിനിമ റിലീസായിട്ടില്ല. സി.ബി.ഐ 5ൽ ജഗതി അഭിനയിക്കുന്ന രംഗങ്ങൾ ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്ത് പേയാടുള്ള അദ്ദേഹത്തിന്റെ വസതിയിൽത്തന്നെ ചിത്രീകരിക്കും.