ആസിഫ് അലിയുടെ 'കൂമന്‍' ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും

 ആസിഫ് അലിയുടെ 'കൂമന്‍' ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും

 
50
 

ആസിഫ് അലി നായകനാകുന്ന കൂമന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.ഏറെ പ്രതീക്ഷകള്‍ സൃഷ്ടിച്ചതിന് ശേഷം, ടീസര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെയും അനന്യ ഫിലിംസിന്റെയും ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദ നൈറ്റ് റൈഡര്‍ എന്ന ടാഗ്‌ലൈനോടെയാണ് കൂമന്‍ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ആസിഫ് അലി നനഞ്ഞുകുതിര്‍ന്ന് കയ്യില്‍ ടോര്‍ച്ചുമായി എന്തോ തിരയുന്നതാണ് . മോഹന്‍ലാല്‍ നായകനായ 12ത് മാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെആര്‍ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

From around the web

Special News
Trending Videos