പ്രഥമ കാസാബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന് അപേക്ഷ ക്ഷണിച്ചു

പ്രഥമ കാസാബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന് അപേക്ഷ ക്ഷണിച്ചു

 
44

മലയാള സിനിമാ നിർമ്മാണ കമ്പനിയായ കാസാബ്ലാങ്ക ഫിലിം ഫാക്ടറി സംഘടിപ്പിക്കുന്ന പ്രഥമ കാസാബ്ലാങ്ക ഫിലിം ഫാക്ടറി അവാർഡ്‌സിന് അപേക്ഷ ക്ഷണിച്ചു. ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംവിധായകൻ നിർമൽ ബേബി വർഗീസിന്റെ നേതൃത്വത്തിൽ കാസാബ്ലാങ്ക ഫിലിം ഫാക്ടറി നടത്തുന്ന ഓൺലൈൻ അവാർഡ് മത്സരമാണിത്.

ലോകത്തിലെ ഏറ്റവും മികച്ച ഓൺലൈൻ സബ്മിഷൻ പ്ലാറ്റ്‌ഫോമായ ഫിലിംഫ്രീവേ വഴി ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ എന്നിവ എൻട്രികളായി സ്വീകരിക്കും. മികച്ച ഫീച്ചർ ഫിലിം, ഷോർട്ട് ഫിലിം, ഡോക്യുമെന്ററി, സംവിധായകൻ, നടൻ, നടി, തുടങ്ങി പതിനേഴ് അവാർഡ് കാറ്റഗറികളാണുള്ളത്.

ഇതൊരു സീസണൽ അവാർഡ് മത്സരമാണ്. ഓരോ മൂന്ന് മാസത്തിലും ജൂറി സ്വകാര്യ പ്രദർശനങ്ങളിലൂടെ മികച്ച സിനിമകൾക്ക് അവാർഡ് നൽകുകയും, സീസണൽ അവാർഡ് ജേതാക്കളെ വാർഷിക ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് മത്സരത്തിൽ മത്സരിക്കാൻ തിരഞ്ഞെടുക്കുകയും ചെയ്യും. ഭാവിയിൽ വാർഷിക മത്സരങ്ങൾ പബ്ലിക്കായി നടത്താനാണ് ഫെസ്റ്റിവൽ മാനേജ്മെന്റിന്റെ തീരുമാനം. ആദ്യ സീസണിലെ എൻട്രികൾ അയക്കാനുള്ള അവസാന തിയതി ജൂൺ 5-ന് അവസാനിക്കും.

എൻട്രികൾ സമർപ്പിക്കാനുള്ള ലിങ്ക്: https://filmfreeway.com/CasablancaFilmFactoryAwards

Promo video: https://youtu.be/JYocoXgsipo

From around the web

Special News
Trending Videos