ഷാർജയിൽ 11ാം നിലയിൽനിന്ന്​ വീണ്​ ഇന്ത്യക്കാരന് ദാരുണാന്ത്യം

 ഷാർജയിൽ 11ാം നിലയിൽനിന്ന്​ വീണ്​ ഇന്ത്യക്കാരന് ദാരുണാന്ത്യം

 
44
 

ഷാർജയിൽ 11ാം നിലയിൽനിന്ന്​ വീണ്​ ഇന്ത്യക്കാരന് ദാരുണാന്ത്യം.46 വ​യ​സ്സു​കാ​ര​നാ​ണ്​ മ​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. മ​രി​ച്ച​യാ​ൾ മ​ദ്യ​ത്തി​ന്​ അ​ടി​മ​യാ​​യി​രു​ന്നെ​ന്നും മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. വ്യാ​​ഴാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ്​ സം​ഭ​വം.

താ​ൻ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ചാ​ടി ജീ​വ​നൊ​ടു​ക്കു​മെ​ന്ന്​ ഇ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഭാ​ര്യ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കു​ടും​ബ​ക്കാ​ർ ഇ​ക്കാ​ര്യം പൊ​ലീ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷേ, പൊ​ലീ​സ്​ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ മ​ര​ണം സം​ഭ​വി​ച്ചു.

From around the web

Special News
Trending Videos