ആക്ഷൻ ത്രില്ലർ സിന൦ : പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു
Sun, 18 Sep 2022

ഹരിദാസ് ഫെയിം ജി എൻ ആർ കുമാരവേലൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. അരുൺ വിജയ്പാ ലക് ലാൽവാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഈ ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ആൽബവും പശ്ചാത്തല സംഗീതവും ഷബീറാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു.
ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ പരി വെങ്കട്ട് എന്ന കഥാപാത്രത്തെയാണ് അരുൺ വിജയ് അവതരിപ്പിക്കുന്നത്. അടുത്തിടെ സോണിലൈവിൽ പ്രീമിയർ ചെയ്ത കുറ്റം 23, മാഫിയ: ചാപ്റ്റർ 1, തമിഴ് റോക്കേഴ്‌സ് എന്നിവയ്ക്ക് ശേഷം അരുൺ വിജയ് സിനത്തിൽ ഒരു പോലീസുകാരനായി പ്രത്യക്ഷപ്പെടും.
From around the web
Special News
Trending Videos