ആചാര്യയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ആചാര്യയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
45

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രമായ ആചാര്യ സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ആക്ഷൻ, റൊമാന്റിക് ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം കാജൽ അഗർവാൾ അഭിനയിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മെഗാ പവർ സ്റ്റാർ രാം ചരൺ, പൂജ ഹെഗ്‌ഡെ എന്നിവരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ജന്മദിന ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

ആചാര്യയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിരഞ്ജീവി- കാജൽ അഗർവാൾ, രാം ചരൺ- പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ ജിഷു സെൻഗുപ്ത, സോനു സൂദ്, സൗരവ് ലങ്കേഷ്, സംഗീത കൃഷ്, തനികെല്ല ഭരണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

From around the web

Special News
Trending Videos