ബര്‍മുഡയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

  ബര്‍മുഡയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
43
 

ഹാസ്യത്തിന് പ്രാധാന്യം നൽകി സംവിധായകൻ ടി.കെ രാജീവ്കുമാർ ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ബര്‍മുഡ', നവംബർ 11ന് റിലീസ് ചെയ്യും. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്‌ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി നിരവധി അഭിനേതാക്കളാണ്‌ ചിത്രത്തിൽ അണിനിരക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'ബർമുഡ' നിർമിച്ചിരിക്കുന്നത്.

മോഹൻലാൽ 'ബർമുഡ'ക്ക് വേണ്ടി പാടിയ പാട്ടുകൊണ്ടും ചിത്രം വേറിട്ടുനിൽക്കുന്നു. ഈ ഗാനത്തിനായി ഹംഗറിയിലെ ബുഡാ പെസ്‌റ്റിൽ നിന്നുള്ള നാൽപതോളം വരുന്ന കലാകാരൻമാർ ചേർന്നാണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത്. സംഗീതഞ്ജൻ രമേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ ഛായാഗ്രഹകൻ അഴകപ്പൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് ശ്രീകര്‍ പ്രസാദ് നിർവഹിക്കുമ്പോൾ കലാസംവിധാനം ദിലീപ് നാഥാണ് ഒരുക്കുന്നത്.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

From around the web

Special News
Trending Videos