അഞ്ച് ഭാഷകളിൽ 777 ചാര്‍ളി ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുന്നു

ഒരു നായ കേന്ദ്ര കഥാപാത്രമാക്കി എത്തിയ രക്ഷിത് ഷെട്ടി ചിത്രം 777 ചാര്‍ളി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. അഞ്ച് ഭാഷകളിൽ ഈ മാസം 30ന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും. നേരത്തെ ചിത്രം കന്നഡ ഭാഷയിൽ വൂട്ട് സെലെക്ടിൽ എത്തിയിരുന്നു.. ജൂണ്‍ 10 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിച്ചത്.
മലയാളിയായ കിരണ്‍രാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാര്‍ലി ധര്‍മയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധര്‍മ്മയുടെ ജീവതത്തില്‍ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിന്‍റെ പ്രമേയം. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയില്‍ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങള്‍ വളരെ കുറവായതിനാല്‍ 777 ചാര്‍ലിക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.