ഈ.മ.യൗ മികച്ച ഇന്ത്യൻ സിനിമ; പ്രശസ്‌തരായ 23 നിരൂപകരുടെ വോട്ടിങ്ങിലൂടെ എഫ്‌സിസിഐ പുരസ്‌കാരം

0

കൊച്ചി: 2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ഈമയൗ ന്. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് 2018 ലെ മികച്ച ഇന്ത്യന്‍ ചിത്രമായി ‘ഈമയൗ’ തെരഞ്ഞെടുത്തത്.

2018ലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളോട് മത്സരിച്ചാണ് മലയാളത്തിന്റെ ഈമയൗ പുരസ്‌കാരം സ്വന്തമാക്കിയത്. രാഹി അനില്‍ ബാര്‍വെയുടെ ‘തുംബാദ്’, റിമാ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിങ്ങ്’, ആദിത്യ വിക്രം സെന്‍ഗുപ്തയുടെ ‘ജോനകി’ എന്നിവയെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തി. ‘ഭയാനകം’, ‘മാന്റോ’, ‘പരിയേറും പെരുമാള്‍’, ‘സുഡാനി ഫ്രം നൈജീരിയ’, ‘വട ചെന്നൈ’ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ റൗണ്ടിലെത്തിയിരുന്നു.

Leave A Reply

Your email address will not be published.