സൂര്യ ചിത്രം എൻ.ജി.കെയിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

0

സൂര്യ ആരാധകര്‍ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ശെൽവരാഘവനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ് ഡിസംബർ മൂന്നിന് ആണ് ആരംഭിച്ചത്. ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നതും. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീത് സിങ്ങും, സായ് പല്ലവിയുമാണ് നായികമാർ. ആദ്യം ദീപാവലി റീലിസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം പിന്നീട് റിലീസ് തിയതി മാറ്റുകയായിരുന്നു.

Leave A Reply

Your email address will not be published.